Oct 9, 2007

സരസു എന്ന “പ്രാന്തത്തി“

കൊലുസിന്റെ കിലുക്കം
കേട്ട് തിരിഞ്ഞപ്പോള്‍
പച്ച പാവാടക്കാരി സരസു
ചിരിക്കുകയായിരുന്നു
അവളുടെ കൈയ്യില്
ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ.

വീട്ടിലെ മുറ്റത്തെ അമ്പലത്തില്‍
പൂജചെയ്ത് കളിക്കാന്‍
വന്നതായിരുന്നു അവള്‍

വരവും പോക്കും വേഗത്തിലായത്
കരുവാനച്ഛനെ പേടിചിട്ടാണ്
ആലയില് നിലക്കാതെ
തിരിയുന്ന ചക്രത്തിന് അവളുടെ കൂട്ട് വേണം
കൂട്ടുകാരുടെ കളിയൊച്ചകേള്ക്കുമ്പോള്‍
ഉലവേഗമുരയുന്നതും മുരളുന്നതും
കരുവാന്റെ നോട്ടത്തില്‍ നിലക്കും
പിന്നെ പതുക്കെ പതുക്കെ ഇല്ലാതാകും .

ഉലയിലെ തീയാല് ഇരുമ്പുരുക്കാം
ഉലയിലെ തീയാല് അവളുടെ മനസ്സുരുക്കാമോ?

കരുവാനച്ഛന്‍ രണ്ട് ഇരുമ്പുവളയങ്ങള്‍
പഴുപ്പിച്ച് രണ്ട് തട്ടുതട്ടി വെള്ളത്തില്‍ മുക്കി
ഓര്മ്മിക്കാനന്‍ അച്ഛന്‍ തന്ന ചട്ടകപ്പാടുകള്‍
അവള് തലോടി..
ആ പൊള്ളലിന്റെ നീറ്റലിനിയും മാറിയില്ല

സ്കൂളില്‍ പോകാത്തതിനാല്‍
യൂണിഫോമില്ല
ബുക്കും പെന്‍സിലുമില്ല
എല്ലാം അനിയനുവേണ്ടി മാറ്റിവച്ചതച്ഛന്‍

വര്‍ഷങ്ങള്‍ താണ്ടി തീരത്ത് ഞാനെത്തി
നാരങ്ങാവെള്ളം പഴമയെ മടക്കിത്തരുമ്പോള്‍
അതാ കിടക്കുന്നു ‘പ്രാന്തത്തി സരസു‘
കാലുകളില്‍ കരുവാന്റെ ഇരട്ടവളയം
ചോരയാല്‍ കുളിച്ചു കറുത്തിരിക്കുന്നു

മനസ്സിനില്ലാത്ത ഭ്രാന്ത്
ശരിരത്തിനായിരുന്നെന്നും മുറുമുറുപ്പുകള്‍

അവളുടെ കയ്യില്‍ പൂക്കളില്ല
ആലചക്രം തിരിച്ച കൈകളും നിശ്ചലം
വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം

ഉലയില്‍ പഴുപ്പിച്ച ഇരുമ്പുവളയങ്ങളേ
ഉലയിലുരുകാത്തവളെ
ബന്ധിതയാക്കിയത് നിങ്ങളല്ലേ?

--------------------------


28 comments:

Ajith Polakulath said...

എന്റെ തിരിച്ചുവരവിന് സാക്ഷിയായ രാജ് ഇരിങ്ങലിന് നന്ദി...

സരസുവിന് ഭ്രാന്തായിരുന്നോ?

ഉപാസന || Upasana said...

“അവളുടെ കയ്യില്‍ പൂക്കളില്ല
ആലചക്രം തിരിച്ച കൈകളും നിശ്ചലം
വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം“

ആലയില്‍ വെന്തുതീര്‍ന്ന ഒരു ജീവിതത്തിന്റെ ഉടമയെ പരിചയപ്പെടുത്തിയ മുസിരിസിന് നന്ദി.
:)
ഉപാസന

വി. കെ ആദര്‍ശ് said...

ആലയില് നിലക്കാതെ
തിരിയുന്ന ചക്രത്തിന് അവളുടെ കൂട്ട് വേണം

excellent usage. i really appreciate you and your efforts

asdfasdf asfdasdf said...

സരസുവിന്റെ വാങ്മയചിത്രം നന്നായി.
(ഓടോ : പ്രാന്തത്തി സരസുവെന്നത് നടത്തറ ശാന്ത, കൊടകര കൊച്ചമ്മിണി, കല്ലൂര് ജമീല എന്നിവരുടെ ജനുസിലുള്ളതാണോ ? ഞാനോടി..)

. said...

"കവിഥ " വേദനിപ്പിച്ചു.

കുറച്ച് കൂടി ആലയില്‍ വയ്ക്കാമായിരുന്നു.

ഒന്ന് കൂടി മുറുക്കാമായിരുന്നു.

Visala Manaskan said...

:(

ശ്രീ said...

“വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം”

നല്ല വരികള്‍‌
:)

അനാഗതശ്മശ്രു said...

അവളൊരു പാവം ഭ്രാന്തത്തി പ്പെണ്ണ്
......
):

കുറുമാന്‍ said...

അജിത്ത് കവിത ഇഷ്ടമായി.

സരസുവിന്റെ ചിന്തകള്‍ നൊമ്പരമുണര്‍ത്തുന്നു. കരുവാന്‍ ഇത്ര ക്രൂരനാവേണ്ടിയിരുന്നില്ല :(

Pramod.KM said...

‘നമ്മളല്ലേ’ എന്ന് അവസാനിപ്പിക്കാമായിരുന്നു.
സരസുവിന്‍ ഭാന്താണോ അല്ലയോ എന്ന് വ്യക്തമാക്കത്തക്കവിധത്തില്‍ ‘കുറച്ചുകൂടി ആലയില് വെക്കാമായിരുന്നു’.:)

G.MANU said...

ഉലയിലെ തീയാല് ഇരുമ്പുരുക്കാം
ഉലയിലെ തീയാല് അവളുടെ മനസ്സുരുക്കാമോ?

vedanippichallo mashey ravile..

Kaithamullu said...

അജീ,
തിരിച്ച് വരവിന് നന്ദി.
(രാജ് ഇരിങ്ങലിനും)

വിത്സനും പ്രമോദും ചോദിച്ച പോലെ ചോദിക്കാന്‍ തോന്നുന്നെങ്കിലും കവിത നല്‍കുന്ന വാങ്മയ ചിത്രം അസ്സലായി, അതിനാല്‍ ഇഷ്ടവുമായി.

:)

സാല്‍ജോҐsaljo said...

ആശയവും, പാതി അവതരണവും നന്നായി.
കൊള്ളാം. സരസുവിന് ഭ്രാന്തില്ലായിരുന്നു!

സജീവ് കടവനാട് said...

കവിത നന്നായി, എങ്കിലും പറയാനുണ്ടായിരുന്നത് മുഴുവനും പറഞ്ഞില്ലെന്ന് ഒരു തോന്നല്‍.

ഓ.ടോ ഈ ഇരിങ്ങല്‍ അങ്ങിനെയാണെന്ന് തോന്നുന്നു. മറ്റുള്ളവരെയൊക്കെ പ്രചോദിപ്പിച്ച് സ്വയം പിന്‍വലിയുന്ന ടൈപ്പ്.

e-Yogi e-യോഗി said...

മനസ്സിനില്ലാത്ത ഭ്രാന്ത്
ശരിരത്തിനായിരുന്നെന്നും മുറുമുറുപ്പുകള്‍...

അതോ, ഈ സമൂഹത്തിനായിരുന്നോ ഭ്രാന്ത്‌...............
ഹൃദയത്തെ തൊട്ടുനോവിച്ച കവിത.

aneeshans said...

മുസിരിസിന്റെ ശൈലീപരമായ മാറ്റം അനുഭവപ്പെടുന്നു. ഒരു ഇടവേള ഒരു നല്ല കവിതയെ തന്നുവല്ലോ.

അഭിനന്ദനങ്ങള്‍

Rammohan Paliyath said...

ഇനിയും നീട്ടിയെഴുതാം - ഇണ്ടിയേയോ (പട്ടത്തുവിള) കനകത്തേയോ (എന്‍. എസ്. മാധവന്‍) പോലെ. എന്നിട്ട് നല്ലൊരു കഥയാക്കാം. അല്ലെങ്കില്‍ ഇനിയും കുറുക്കി കവിതയാക്കാം. ഇത് പോരാ. എയ്റ്റീസിലെ കൊടുങ്ങല്ലൂര്‍ ഫാസ്റ്റ് ബൌളേഴ്സിന് ഇതിലും പേസ് ഉണ്ടായിരുന്നു. കണ്ണ ഇപ്പഴും വേദനിക്കുന്നു. വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അത്രയെങ്കിലും വേണം.

SUNISH THOMAS said...

:)gud one.

ആര്‍ബി said...

നന്നായിരിക്കുന്നു..
മനസ്സു വേദനിപ്പിച്ചു

ഗാംഗുലിയുടെ തിരിച്ചു വരവു പോലെ ഉഗ്രനായി...

:)

Cartoonist said...

ഞാന്‍ ലൈനില്‍ തപ്പിനടക്കുകയായിരുന്നു,
എന്റെയാ സാനം എവിടെപ്പോയി ?
അങ്ങന്യങ്ങനെ നടക്കുമ്പണ്ട്രാ ദേ കെടക്കുണു...
അപ്പൊ കുഴൂരാനണ് ഈയുള്ളവന്റെ ചിന്ത കട്ടത്.....

“"കവിഥ " വേദനിപ്പിച്ചു.
കുറച്ച് കൂടി ആലയില്‍ വയ്ക്കാമായിരുന്നു.
ഒന്ന് കൂടി മുറുക്കാമായിരുന്നു.“

സ്നേഹപൂര്‍വം, :)

ഞാന്‍ ഇരിങ്ങല്‍ said...

അജിത്ത്,
കവിത രചനാപരമായി നല്ലതു തന്നെ. എന്നാല്‍ കവിതയില്‍ ഒരു ഫീലിങ്ങ് ഉണ്ട്.

കവിതയിലെ കഥ അവസാനിപ്പിക്കാതിരിക്കാമായിരുന്നു.
കഥ അവസാനിക്കുമ്പോള്‍ കവിതയും അവസാനിച്ചു പോകുന്നു.
കവിത മനസ്സിലിട്ട് ഉരുക്കാന്‍ ഇനിയും ശ്രമിക്കുക
ഉലയിലൂതി ചാണയില്‍ വച്ച് അടിച്ചു പരത്തി വീണ്ടും വീണ്‍ടും ഉലയില്‍ വച്ച് സ്വര്‍ണ്ണ നിറമാകുമ്പോള്‍ പോസ്റ്റൂ
കുറച്ചു കൂടി സുഖം ലഭിക്കും എന്ന് തോന്നുന്നു

ശ്രമം ഇനിയും തുടരുക
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Rasheed Chalil said...

വേദനിപ്പിക്കുന്നു...
വഴിവക്കിനെ വികൃതമാക്കുന്ന (?) ഈചിത്രം വരികള്‍കളിലൊളിപ്പിച്ച സുഹൃത്തേ അഭിനന്ദങ്ങള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഓര്‍മ്മിക്കാന്‍ ചട്ടുകപ്പാടുകളും
ഒരു നീറ്റലായി അവളുടെ ജീവിതവും
കൊലുസ്സിന്റെ കിലുക്കവും
പൂവിന്റെ നൈര്‍മ്മല്ല്യവും ഹോമിക്കുവാന്‍
ആലയുമായി
എത്ര എത്ര കരുവാന്മാര്‍ ?

ദിലീപ് വിശ്വനാഥ് said...

ഒന്നുകൂടെ ഒന്നു മുറുകണ്ട ആവശ്യം എനിക്കും തോന്നി. എന്നാലും കൊള്ളാം.

ഏറനാടന്‍ said...

കാമ്പുള്ളൊരു കവിത..ഇനിയുമെഴുതുക

ദേവസേന said...

പാവം സരസു!!
എന്റെ നാട്ടില്‍ പണ്ടൊരു ഭ്രാന്തത്തിയുണ്ടായിരുന്നു
തലയില്‍ നിറയെ പൂക്കളുണ്ടായിരുന്നു.
ഭ്രാന്തും പൂക്കളുമായി കാര്യമായി ബന്ധമുണ്ടെന്നു തോന്നുന്നു.
സരസുവിനെപ്പോലെ മരിച്ചുപോയിട്ടുണ്ടാവും അവരും.
സത്യത്തില്‍ നമ്മില്‍ ആര്‍ക്കാണു ഭ്രാന്തില്ലാത്തത്‌??

അജിത്തിനു ആശംസകള്‍ !!!

വേണു venu said...

അജിത്തേ, പ്രാന്തത്തിയുടെ നോവിക്കുന്ന വാങ്മയ ചിത്രം പകര്‍ത്തുന്നതില്‍‍ വിജയിച്ചിട്ടുണ്ടു്. ആശംസകള്‍.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനൊഹരമായ വരികള്‍...