May 31, 2007

വിത്ത്















നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനയവേ
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ച്‌
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കൂന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....
--------------------

ആംഗലേയ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ശ്രീമതി ജ്യോതി.പി

THE SEED

Oh! As you know
I am the seed buried by nature
When I will come out?
When your sheath become wet and soft
When the cool air allow me to breath

From these two hands
I will be grown up to;
Many twigs, leaves and fruits
The branches lead to give shade
Leaves help more humid
My give away - the fruits
Will be a fast food for u
After carving the pulp
Your are throwing the seed,
With a spirit of ignorance.

But I want to ask?
After a rest under the shadow,
After a food with my fruits
Have you think about?
How I made that?
Which resources used for ?
You cant think… I know
You may think that,
'How can I see more trees?
With more fruits..'

Oh! I don't be a Tree
With more leaves and fruits
I am praying ; My mother
'You should not be wet and soft
Because I feel …'

Oh! You just assume
I am the seed
Which you thrown away
Why to grow?

--------------------------

May 22, 2007

ഓര്‍ക്കൂട്ട് രസം

ദുബായിലുള്ള എനിക്ക്
ബംഗലാപുരത്തുനിന്നും
വിനയ്മുരളി തന്നു
കോഴിക്കോടുള്ള
ശരത്ത് ക്രിഷ്ണന്റെ പ്രൊഫൈല്‍
ഞാന്‍ കയറികൂടി ശരത്തിന്റെ കൂട്ടില്‍
‍അങ്ങനെ മുന്നറിയാതെ പോയ ശരത്തിന്
പിറന്നാള്‍ ആശംസിക്കാന്‍കഴിഞ്ഞു..
മുമ്പേയറിയാതെ പോയതിന്റെ ദു;ഖം മാറി..
അപരിചിതന്റെ ആശംസകളേ
പരിചിതന്റെ ആശംസകളുമായികൂട്ടൂക...
ഏതില്‍ മധുരം?ഏതില്‍ കയ്പ്പ്?
ഇവ രണ്ടും കൂട്ടികുഴച്ചാല്‍എന്ത് രസം?
രുചിച്ചു നോക്കുക
ഇതാണ് ഓര്‍ക്കൂട്ട് രസം.

ഓര്‍ക്കൂട്ടില്‍ കണ്ടുമുട്ടിയ പഴയ സുഹൃത്തിനു
പൈസ അയച്ചുകൊടുത്തു
തിരിച്ചൊരു സ്ക്രാപ്പും തന്നില്ല അവന്‍
ഓര്‍ക്കൂട്ടില്‍ കണ്ട ഒരു കൂട്ടുകാരി
ഇങ്ങോട്ടു ‘വിശേഷം’ ചോദിച്ചപ്പോള്‍
ഓര്‍ക്കൂട്ടിനോട് നന്ദി പറഞ്ഞു

ഇതും വിപണിയില്‍ ഇല്ലാത്ത്
ആരും ഉണ്ടാക്കാത്ത
ഒരുതരം ഓര്‍ക്കൂട്ട് രസം


May 14, 2007

ഇനി ഞാന്‍...

ഇന്നലെ ഞാന്‍ ക്രീക്കു*സൈഡിലെ
പുല്‍മെത്തയില്‍
ഇരുക്കുമ്പോഴായിരുന്നു
കഥയുമായ് കാറ്റിന്റെ വരവ്,
കാറ്റ് കഥ പറയാന്‍ തുടങ്ങി
“അന്ന് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ദിവസം
ഇതേ പുല്‍മെത്തയില്‍ഒരാള്‍
കിടന്നിരുന്നു ഉന്തിയ കണ്ണുകള്‍, വീര്‍ത്ത കവിളുകള്‍
‍എല്ലാം വിറങ്ങലിച്ചിരുന്നു
ഉത്സവ ലഹരിയില്‍
‘കിയോസ്കുകളില്‍‘* സമയം ചിലവിടുന്നവരും
‘ബെല്ലി’* ഡാന്‍സ് ആസ്വദിക്കുന്നവരും
കണ്ടില്ല; അയാളുടെ രോദനങ്ങളും,ഞരക്കങ്ങളും
ഡിസമ്പറിലെ ശീതരാത്രിയുടെ പുതപ്പുമൂടി
ഈന്തപ്പനയോലകളില്‍ മര്‍മ്മരമുണ്ടാക്കി...
ഞാനയാളേയും കൊണ്ടുപൊയ്
അന്ധകാരത്തിലെന്‍ തട്ടകത്തിലേക്ക്”
കഥ പറഞ്ഞു കാറ്റും യാത്രയായ്
ഈ കാറ്റിനോടെനിക്ക്
അത്രയും നന്ദിയും കടപ്പാടും
എങ്കിലും ആ കഥയിലെ ‘ആള്‍’ഞാനായിരുന്നുവെന്ന്
കാറ്റിനറിയാതെ പോയതില്‍
ദു:ഖവും വേദനയും
ഇനി ഞാന്‍ ആരെ കാത്തിരിക്കണം?
* * *
-------------------------------------------------
കുറിപ്പുകള്‍:
1*ക്രീക്ക് : ദുബായിലെ അല്‍-സീഫു റോഡിലുള്ള ക്രീക്ക് സൈഡ് പാര്‍ക്ക്.
2*കിയോസ്ക് : സാധനങ്ങള്‍ വില്‍ക്കുന്ന തല്‍ക്കാല ഷെഡ്.
3*ബെല്ലി ഡാന്‍സ് : ഒരു അറേബ്യന്‍ നാടോടി ഡാന്‍സ്.
--------------------------------------------------
മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റ്റില്‍ 22 ഡിസംബര്‍ 2006 ഇല്‍ പ്രസിദ്ധീകരിച്ചു..

May 13, 2007

തിരിച്ചുവരവ്






ചിത്രം വര - ആര്‍ട്ടിസ്റ്റ് പി.ആര്‍ രാജന്‍ (ചെന്നൈ)





~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പുഴക്കരയിലെ പച്ചപ്പില്‍
ഇളം കുളിര്‍ക്കാറ്റിന്റെ
പശ്ചാത്തലത്തില്‍ ഒരു ഞെട്ടല്‍
‍എന്റെ മുന്നിലിതാ
വീണ്ടും ഒരു ഗള്‍ഫ് യാത്ര.

‘ഇനി മതി’‘ഇനി നിര്‍ത്തി’‘ഇനി വരില്ല’
പ്രവാസിയുടെ നീളുന്ന മോഹങ്ങള്‍
‍പണയപ്പെടുത്തിയുള്ള
ഇല്ലാതാകുന്ന പച്ചജീവതത്തിന്റെ
ധ്രുവീകരണ‍ നിമിഷങ്ങള്‍.

തിരിച്ചുവരവില്‍,
കൂട്ടുകാര്‍ക്കുള്ള സാധനങ്ങള്‍
‍ഇവിടെ കിട്ടാത്ത പുസ്തകങ്ങള്‍
അമ്മയുണ്ടാക്കിയ പലഹാരങ്ങള്‍
ഇവിടെ കിട്ടാത്ത സ്നേഹം മാത്രം
അവിടെ നിന്നും എടുക്കാന്‍പറ്റിയില്ല.

ബാഗില്‍ പരതുന്നതിനിടയില്‍
അയാളെ ഓര്‍മ്മവന്നു
എനിക്കു വിസ തന്നയാളെ
അയാള്‍ക്കായ് ഒന്നുമില്ലീകൈകളില്‍
ഉള്ളം കൈകളില്‍ ശേഷിച്ചത്
അങ്ങോട്ടുമിങ്ങോട്ടും താളം തുള്ളുന്ന
ചോദ്യചിഹ്നങ്ങള്‍ മാത്രം!

കഴുത്തിലെ ‘ടൈ നോട്ടില്‍’കുരുങ്ങിയ
മനസ്സിന്റെ ഗദ്ഗദം
“ദിര്‍ഹത്തിന്റെ മഞ്ഞളിപ്പാല്‍
നീ മറന്നു പോയതാവും”
അടിമുടി തരിച്ചു പോയ്
മരുഭൂമിയിലെ ചുടുകാറ്റിനും
മണല്‍പ്പരപ്പുകള്‍ക്കും
ഈ തരിപ്പുകള്‍ മാറ്റാനാകുമോ?

‘മരീചിക’യെന്ന നാടകത്തിലെ
അവസാനിക്കാത്ത കഥാപാത്രം
ഞാനെന്ന പ്രവാസി ജീവി!
~~~~~~~~~~~~~~~~~
- 2007ലെ എപ്രില്‍ 2ന് Jeevan TV യില്‍ പുലര്‍കാലം പരിപാടിയില്‍ കവി ശ്രീ അമ്പലപുഴ ശിവകുമാര്‍ ഈ കവിത ചൊല്ലി ധന്യമാക്കി.

May 10, 2007

ഒര്‍മ്മയിലെ ആ പിന്‍ പന്തി

ഇനി പുഴ മാഗസിനില്‍ കാണാം....

May 9, 2007

സൊദരാ നിനക്കായ്

മിത്രത്തെ
അത്രമാത്രയില്‍
‍ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്‍പ്പനികതയുടെ
വൈകല്യങ്ങള്‍ മാത്രം!

ക്ഷണത്തില്‍
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്‍
‍ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്‍ പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്‍ ‍ശിഷ്ടം സ്നേഹസമ്പന്നം!

എന്റെ കണ്ണിലെ തിളക്കം
കുറുക്കന്‍ കണ്ണിലെ തിളക്കമല്ല,
എന്റെ പുഞ്ചിരിയില്‍
വഞ്ചനയുടെ ലാളിത്യമില്ല
കണ്ണിലെ തിളക്കം ;
സ്നേഹത്തിന്റെ കണ്ണുനീര്‍.
പുഞ്ചിരി;
യാതനകളുടെ നൊമ്പരങ്ങള്‍ക്കായ്
ഒരു ചെറിയ മറ.

~~~~~~~~~~~~~~~~~~~~~
- മാതൃഭൂമി പോര്‍ട്ടല്‍ ഡെസ്ക് ഡിസംബര്‍ - 2006 ല്‍ പ്രസിദ്ദീകരിച്ചു.

പടികയറുമ്പോള്‍...



പടികളില്‍
പതിഞ്ഞമര്‍ന്ന
കാല്‍പ്പാടുകളെ
അറച്ചുനോക്കുന്ന
കാലുകള്‍

കാല്‍പ്പാടുകളെ
പിന്‍ തുടര്‍ന്ന
കാലുകളെ
പകച്ചുനൊക്കുന്ന
പടികള്‍

തിരിഞ്ഞുനോക്കാന്‍
മറന്ന കാലുകളെ
ശപിക്കുന്ന
പാദമുദ്രകള്‍

കലിയുഗ
നവീന ബന്ധങ്ങള്‍!

~~~~~~~~~~~

- ചിന്ത ഡോട്ട് കോമിന്റെ തര്‍ജ്ജനി ഇ-മാഗസിനില്‍ എപ്രില്‍-2007 എഡിഷനില്‍ പ്രസിദ്ദീകരിച്ചത്