May 14, 2007

ഇനി ഞാന്‍...

ഇന്നലെ ഞാന്‍ ക്രീക്കു*സൈഡിലെ
പുല്‍മെത്തയില്‍
ഇരുക്കുമ്പോഴായിരുന്നു
കഥയുമായ് കാറ്റിന്റെ വരവ്,
കാറ്റ് കഥ പറയാന്‍ തുടങ്ങി
“അന്ന് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ദിവസം
ഇതേ പുല്‍മെത്തയില്‍ഒരാള്‍
കിടന്നിരുന്നു ഉന്തിയ കണ്ണുകള്‍, വീര്‍ത്ത കവിളുകള്‍
‍എല്ലാം വിറങ്ങലിച്ചിരുന്നു
ഉത്സവ ലഹരിയില്‍
‘കിയോസ്കുകളില്‍‘* സമയം ചിലവിടുന്നവരും
‘ബെല്ലി’* ഡാന്‍സ് ആസ്വദിക്കുന്നവരും
കണ്ടില്ല; അയാളുടെ രോദനങ്ങളും,ഞരക്കങ്ങളും
ഡിസമ്പറിലെ ശീതരാത്രിയുടെ പുതപ്പുമൂടി
ഈന്തപ്പനയോലകളില്‍ മര്‍മ്മരമുണ്ടാക്കി...
ഞാനയാളേയും കൊണ്ടുപൊയ്
അന്ധകാരത്തിലെന്‍ തട്ടകത്തിലേക്ക്”
കഥ പറഞ്ഞു കാറ്റും യാത്രയായ്
ഈ കാറ്റിനോടെനിക്ക്
അത്രയും നന്ദിയും കടപ്പാടും
എങ്കിലും ആ കഥയിലെ ‘ആള്‍’ഞാനായിരുന്നുവെന്ന്
കാറ്റിനറിയാതെ പോയതില്‍
ദു:ഖവും വേദനയും
ഇനി ഞാന്‍ ആരെ കാത്തിരിക്കണം?
* * *
-------------------------------------------------
കുറിപ്പുകള്‍:
1*ക്രീക്ക് : ദുബായിലെ അല്‍-സീഫു റോഡിലുള്ള ക്രീക്ക് സൈഡ് പാര്‍ക്ക്.
2*കിയോസ്ക് : സാധനങ്ങള്‍ വില്‍ക്കുന്ന തല്‍ക്കാല ഷെഡ്.
3*ബെല്ലി ഡാന്‍സ് : ഒരു അറേബ്യന്‍ നാടോടി ഡാന്‍സ്.
--------------------------------------------------
മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റ്റില്‍ 22 ഡിസംബര്‍ 2006 ഇല്‍ പ്രസിദ്ധീകരിച്ചു..

5 comments:

വല്യമ്മായി said...

നല്ല കവിത,സരണിയില്‍ വായിച്ചിരുന്നു.

sunilraj said...

നല്ല കവിത

Unknown said...

nice.......................marubboomiyil pookal ippozum undu

Unknown said...

good...........

Ajith Polakulath said...

എല്ലാവ്ര്ക്കും നന്ദി...