May 31, 2007

വിത്ത്നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനയവേ
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ച്‌
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കൂന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....
--------------------

ആംഗലേയ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ശ്രീമതി ജ്യോതി.പി

9 comments:

സഞ്ചാരി said...

ഈരിലക്കൈ നീട്ടി എന്താണന്ന് മനസ്സിലായില്ല

Jyothi P said...

വിത്തു മുളക്കുമ്പോള്‍ ആദ്യം പുറം ലോകം കാണുന്നതു രണ്ടിലകളാണ്‌. ദ്വിബീജപത്രി കള്‍ക്ക്‌

വല്യമ്മായി said...

കവിതയും പരിഭാഷയും നന്നായി.പക്ഷെ നാളെ ആരും ഓര്‍ക്കില്ല എന്നു കരുതി നമ്മുടെ ജന്മലക്ഷ്യങ്ങളില്‍ നിന്നും കടമകളില്‍ നിന്നും ഒളിച്ചോടാന്‍ കഴിയുമോ

അജിത്ത് പോളക്കുളത്ത് said...

ആരും ഒളിച്ചോടണമെന്നും പറഞ്ഞില്ല , ഒരു മനുഷ്യന്റെ വികാരം വിത്ത് എന്ന ‘ബിംബ’ ത്തില്‍ കൂടി അവതരിപ്പിച്ചു എന്നു മാത്രം. വിത്തുകള്‍ മുളച്ചില്ലെങ്കില്‍ ‍പ്രപഞ്ച ജീവന്‍ തന്നെ നിലക്കില്ലെ?
ഫലം കഴിച്ചു തികച്ചും അവക്ഞതയോടെ വലിച്ചെറിയുന്ന വിത്താണ് നമ്മുടെ ജീവാധാരം എന്ന് ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു എന്നു മാത്രം. മനുഷ്യന്‍മാര്‍ ആവശ്യം കഴിഞ്ഞാല്‍ എന്തെല്ലാം വലിച്ചെറിയുന്നു???

ജന്മലക്ഷ്യം ഉള്ളവര്‍ ഒരിക്കലും ഒളിച്ചോടുന്നില്ല, ഒളിച്ചോടുവന്‍ ശ്രമിക്കുന്നവര്‍ ഇതു വായിച്ചു മനസ്സിലാക്കട്ടെ!!!

അജിത്ത് പോളക്കുളത്ത് said...

When anyone success or achieving his target, when he doing good things in his life!
Run off from the life, that’s never happening! Think responsibilities all the time with you!!!

Here the SEED is thinking that why I want to grow?
You just think why we are not protecting them…
They are the basic phenomenon of our life and nature!!!!!!!!!

Sapna Anu B. George said...

വളരെ നന്നായിരുക്കുന്നു,'The Seed' എന്ന കവിത.മലയാളഭാഷയാകുന്ന ജീവവായു , ഇംഗ്ലീഷ് കവിതയുടെ സപ്തകോശങ്ങളില്‍ നിറച്ചപ്പോള്‍ , പ്രപഞ്ചജീവന്‍ തളിരിട്ടു. ആഗലേയകവിതയും,അതിന്റെ,മലയാള അനുവാദവും നന്നായിരിക്കുന്നു.

അജിത്ത് പോളക്കുളത്ത് said...

sreemathi swapnakku nandhi,

അനില്‍ ഐക്കര said...

"തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..?"


കാരണ ബീജങ്ങള്‍ ഇന്ന്
വൃദ്ധരും ആലംബഹീനരുമാണ്‌,
എല്ലാ തലത്തിലും..

ഒരു സംസ്കാരത്തിന്റെ
കാരണബീജങ്ങള്‍
പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു,
നമ്മുടെ പൈതൃകസ്വത്ത്‌
ആരറിയുവാന്‍?ഓര്‍ക്കുവാന്‍?

വിത്ത്‌ സൃഷ്ടിക്കപ്പെടുന്നത്‌
ഒരു അക്രമാത്മക രതിയുടെ
പരിണതഫലമായിട്ടാണ്‌
എന്നതു കൊണ്ട്‌
സമൂഹം
പൈതൃകത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു..

ഈ കവിതയും ഒരു വിത്ത്‌ ആണ്‌..ഇതില്‍ പിറക്കുന്ന ആശയങ്ങള്‍ കവിതയെ ചോദ്യം ചെയ്യുമെന്നുറപ്പ്‌!

ജെപി. said...

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌ ...........
i was thinking what comment should i put, searched here and there in yr blog
finally chose ORU VITH
but unfortunately my malayalam font does not work
itz really interesting
i hv to read once again those lines and come back again.
in the meanwhile wish u all the best
i am a PRAVASI
spent 25 yeas in gulf and europe
c u soon