Oct 8, 2008

ആഗോള താപനം

നിഴലില്ലാതെ നില്‍ക്കുന്ന സ്നേഹവൃക്ഷം
വെളിച്ചം വിതറാതെ നില്‍ക്കുന്ന സൂര്യന്‍
അസ്ഥിബലമില്ലാതെ വീശുന്ന കൊടുംകാറ്റ്
വറ്റിയിട്ടും നിറഞ്ഞപോലെയൊഴുകുന്ന പുഴ

സ്വയം പണയം വച്ചേറ്റുമുട്ടുന്ന ജനം
ദൈവനാമത്തില്‍ ദൈവത്തിന്‌ കല്ലേറ്‌
മതത്തിന്റെ മൂര്‍ച്ച ഛേദിച്ചെറിഞ്ഞ
കണ്ണടയാത്ത ശിരസ്സുകള്‍ കരയുന്നു

തെറിച്ച ചോര മായ്ക്കാന്‍, മിനുക്കുവാക്കുകള്‍
ഉരുകിയൊലിച്ചു പൊങ്ങുന്ന വെള്ളത്തില്‍
ഈ തലകള്‍ ചീയാതെ "ഒഴുകട്ടെ"
പിന്‍ തലമുറകള്‍ക്ക്‌ പഠിയ്ക്കാന്‍..!!

12 comments:

Ajith Polakulath said...

ആഗോള താപനം

Rasheed Chalil said...

ഇനിയും മരിയ്ക്കാത്ത ഭൂമി...
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി...
ഇതു നിന്റെ എന്റെയും ചരമ ശുശ്രൂ‍ശയ്ക്ക് ...
ഹൃദയത്തിലിന്നേ കുറിച്ച ഗീതം..

എല്ലാ അര്‍ത്ഥത്തിലും ഈ കവിതയ്ക്ക് ഒ എന്‍ വി കുറുപ്പിന്റെ ഈ വരികള്‍ ചേര്‍ത്തുവെക്കാം എന്ന് തോന്നുന്നു.

ഓടോ :
ഓര്‍മ്മയില്‍ നിന്ന് എഴുതിയത്... തെറ്റുണ്ടാവാം വരികളില്‍

Rasheed Chalil said...

ഇനിയും മരിയ്ക്കാത്ത ഭൂമി...
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി...
ഇതു നിന്റെ എന്റെയും ചരമ ശുശ്രൂ‍ശയ്ക്ക് ...
ഹൃദയത്തിലിന്നേ കുറിച്ച ഗീതം..

എല്ലാ അര്‍ത്ഥത്തിലും ഈ കവിതയ്ക്ക് ഒ എന്‍ വി കുറുപ്പിന്റെ ഈ വരികള്‍ ചേര്‍ത്തുവെക്കാം എന്ന് തോന്നുന്നു.

ഓടോ :
ഓര്‍മ്മയില്‍ നിന്ന് എഴുതിയത്... തെറ്റുണ്ടാവാം വരികളില്‍

ആര്‍ബി said...

ഉഷാര്‍......!!!!

അതെ, വരും തലമുറ അതു കണ്ടുപഠിക്കട്ടെ...

തുടര്‍ന്നും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു...

Unknown said...

പേടിപ്പെടുത്തുന്ന വരികളാണ് അജിത്ത് ... പിന്‍‌തലമുറയെങ്കിലും കണ്ട് പഠിച്ച് നേര്‍വഴിക്ക് വരുമെന്ന് ആശിക്കാം ....

ചന്ദ്രകാന്തം said...

താപമേറ്റുന്ന വരികള്‍.

Kaithamullu said...

മന:കടലിലെ മതമൈസുകളുരുകിയൊലിച്ചു
പൊങ്ങുന്ന വെള്ളപ്പൊക്കത്തില്‍
---
ഒന്ന് കൂടി മിനുക്കായിരുന്നു, ഇവിടെ എന്ന് തോന്നി
----
മനസ്സുരുക്കുന്ന ചിന്ത, തല നരപ്പിക്കുന്ന വരികള്‍...
-കുറേക്കാലത്തിന് ശേഷം കണ്ടതില്‍ സന്തോഷം, അജിത്.

ഞാന്‍ ഇരിങ്ങല്‍ said...

മുസിരിസ്..,
ആഗോള താപനത്തില്‍ സംഭവിക്കുന്നതെന്താ????!!!

നിഴലിലല്ലാതെ നില്‍ക്കുന്ന സ്നേഹ വൃക്ഷം: നട്ടുച്ചയ്ക്കാണല്ലോ നിഴല്‍ ഇല്ലാതിരിക്കുന്നത് . അല്ലെങ്കില്‍ പിന്നെ രാത്രി.

വെളിച്ചം വിതറാതെ നില്‍ക്കുന്ന സൂര്യന്‍: അങ്ങിനെ ഒരു സൂര്യനൊ? എന്നാലും രാത്രി എന്ന് ചിന്തിക്കാം.

അസ്ഥിബലമില്ലാതെ വീശുന്ന കൊടുങ്കാറ്റ്: കൊടുങ്കാറ്റിന് അസ്ഥിയൊ? അതൊ അസ്ഥി യുടെ ശക്തി പോലുമില്ലാത്ത കാ‍റ്റൊ? അങ്ങിനെയെങ്കില്‍ കൊടുങ്കാറ്റ് ആകുന്നതെങ്ങിനെ?

വറ്റിയിട്ടും നിറഞ്ഞ പോലെയൊഴുകുന്ന പുഴ: അതെങ്ങിനെ പറ്റും?

സ്നേഹം പണയം വച്ചേറ്റുമുട്ടുന്ന ജനങ്ങള്‍? ആരുടേ അടുത്താണ് സ്നേഹം പണയം വയ്ക്കുന്നത്? ദൈവം? സാത്താന്‍? ഇനി മറ്റു വല്ലതും?

ദൈവനാമത്തില്‍ ദൈവങ്ങള്‍ക്ക് കല്ലേറ്; തീര്‍ത്തും ശരിയായ വരി.

മതമായുധത്തില്‍ ഛേദിച്ചിതറികിടക്കുന്ന:???? ആയുധത്താല്‍ എന്നാണെങ്കില്‍ ശരിവെയ്ക്കാം.

കണ്ണടയാത്ത കബന്ധങ്ങള്‍ കരയുന്നു? ? ഉടല്‍ ഇല്ലാത്തതിനെയാണ് കബന്ധങ്ങള്‍ എന്ന് പറയുന്നത്. പിന്നെ കണ്ണുകള്‍ എവിടേ??

മന: കടലിലെ മത മൈസുകളുരുകിയൊലിച്ചു പൊങ്ങുന്ന വെള്ളപ്പൊക്കത്തില്‍.....
മതമനസ്സുകളാണൊ?ആണെങ്കില്‍ തന്നെ
വെട്ടിയും കൊന്നും കൊലവിളീച്ച മനസ്സുകളുടെ വെള്ള പ്പൊക്കത്തില്‍ ഈ തലകള്‍ ചീയാതിരിക്കുന്നത് എന്തിനാ? ഇതിനെ പിന്‍ തലമുറക്കാര്‍ എന്തിന് പഠിക്കാന്‍?? മതമത്സരത്തെ കുറിച്ച് പഠിക്കാന്‍? ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു എന്ന് പഠിക്കാന്‍?
അല്ലെങ്കില്‍ എന്തെങ്കിലും പാഠം പഠിക്കാന്‍??
മുസിരീസ് വിശദീകരിക്കുക. ഒപ്പം വായനക്കാരും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പിരിക്കുട്ടി said...

nalla varikal....

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Sapna Anu B.George said...

ദൈവനാമത്തില്‍ ദൈവത്തിന്‌ കല്ലേറ്‌... സുന്ദരമായ വരികള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മുന്തലമുറ, പിന്തലമുറക്ക് കൈമാറി കൊടുക്കുന്ന താപനങ്ങൾ...
തപനം തന്നെ!