Dec 22, 2007

ഒരു ഹൃദയ പഠനം

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാള്‍

കാലം പറഞ്ഞു;
"ഹൃദയത്തിന്റെ നാലറകള്‍
നിറച്ച് വച്ചിരിക്കുന്നത്
പലവര്‍ണ്ണങ്ങളുള്ള കോശങ്ങളാണെന്ന്"

മേലാകെ മുള്ളുണ്ടെങ്കിലും
കോറി നോവിക്കാത്ത കൈതോലയാണ്
എന്നാലും വിശ്വസിക്കാന്‍ പേടി

സൂഷ്മദര്‍ശിനിയുടെ 10x 45x 100x
എന്നീ ലെന്‍സുകളിലൂടെയായിരുന്നു
എന്റെ ഹൃദയ പഠനം

മുകളിലെ വലത് ഓറിക്കിളില്‍
വറ്റാത്ത സ്നേഹത്തിന്റെ കോശങ്ങള്‍
രണ്ടാമത്തെ ഇടത് ഓറിക്കിളില്‍
വിരുന്നുവിളിക്കുന്ന സല്‍ക്കാര കോശങ്ങള്‍
താഴെയുള്ള വലത് വെന്‍ട്രിക്കിളില്‍ സൌഹാര്‍ദ്ദ കോശങ്ങള്‍
അവ അകലം വെക്കാതെ കെട്ട് പിണഞ്ഞ് കിടക്കുന്നു
നാലമത്തെ അറ പൂട്ടിയിരിക്കുന്നു
കൈതമുള്ളാല്‍ ഞാന്‍ തന്നെ കുത്തി
സ്തരം പൊട്ടി പല വര്‍ണ്ണങ്ങളിലുള്ള
മരിക്കാത്ത യൌവ്വനത്തിന്റെ
രഹസ്യ കോശങ്ങള്‍ തുളുമ്പി
ഹൃദയം കൈതോലനാരില്‍ തുന്നികെട്ടി

സൂക്ഷ്മ ദര്‍ശിനിയില്‍ കണ്ണു നട്ടിരിക്കുമ്പോള്‍
പേപ്പറില്‍ ഞാന്‍ പകര്‍ത്തിയത്
കാലം വന്ന് മാച്ചുകളഞ്ഞു

യൌവ്വന കോശങ്ങള്‍
ആര്‍ക്കും പിടികൊടുക്കില്ലെന്ന് ഗ്രന്ഥങ്ങള്‍
തലയിലെ കഷണ്ടിയില്‍ പ്രായം കണ്ടു
മനസ്സിലെ പ്രായം യുവത്വം തുളുമ്പാനാകും -
വിധത്തില്‍ നിയന്ത്രിക്കുന്നത് ഈ കോശങ്ങളാണത്രെ!

ഇനി അടുത്ത തവണ പരിശോധിക്കുമ്പോള്‍
അന്ന് പൂട്ടിയിട്ട അറ പോട്ടിച്ച്
ആ വര്‍ണ്ണ കോശങ്ങള്‍ വാരിയെടുത്ത്
ഒരു കുപ്പിയിലാക്കണം
അതിന്റെ തന്മാത്രഘടന പഠിക്കണം
പിന്നെ കൃത്രിമമായി നിര്‍മ്മിക്കണം

തിരിച്ച് കാലം എന്നോട് ;
“ആ പാവത്താന്റെ ചതിയാല്‍
വിഷം തീണ്ടിയ കരളെന്തേ നീ പഠിക്കാത്തെ?“

ഞാന്‍ കാലത്തിനോട്;
‘‘നറുമണമുള്ള കൈതപ്പൂവാകുന്ന കരളിനെ
പഠിക്കാനെടുക്കല്ലേന്ന് നീയല്ലേ അന്ന് ശപിച്ചത്?‘‘

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാളുടെ
വൃദ്ധനാകാത്ത ഹൃദയം
ഇനി ഞാനൊന്ന് പഠിക്കട്ടെ!!!

-----------------------
*ദുബായിലെ (കൈതമുള്ള്) ശശി(ചിറയില്‍)യേട്ടനെ പലതവണ കണ്ടപ്പോള്‍
മനസ്സില്‍ കുറിച്ചത് ഇവിടെ പകര്‍ത്തി എന്ന് മാത്രം!

29 comments:

മുസിരിസ് said...

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാള്‍

വാല്‍മീകി said...

വളരെ നല്ല വരികള്‍.
കവികള്‍ ക്ലീഷേകള്‍ വിട്ട് പുതിയ ആശങ്ങളുടെ പാതകള്‍ തെരഞ്ഞെടുക്കുന്നത് കാണുമ്പോള്‍ സതോഷമുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത. ആശയസമ്പുഷ്ടം.

Jayakeralam said...
This comment has been removed by a blog administrator.
ഞാന്‍ ഇരിങ്ങല്‍ said...

ഒരു വ്യക്തിയെ കുറിച്ചുള്ള കവിത ഇതിലും കൂടുതല്‍ ഭംഗിയാക്കുന്നതെങ്ങിനെ...എനിക്ക് ഇഷ്ടമായി.
ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും സ്നേഹത്തിന്‍ റെ കുരുപൊട്ടുമ്പോഴുണ്ടാകുന്ന വിസ്ഫോടനവും അനുഭവിക്കാനായി.
ഒരു മനുഷ്യനെ നിര്‍ണ്ണയിക്കുന്നത് പ്രായമല്ലെന്നും അത് മനസ്സാണെന്നും ഉള്ള എന്‍ റെ ചിന്തകള്‍ക്ക് ആക്കം കൂട്ടുന്നവയാണ് അജിത്തിന്‍റെ ഈ കവിത.

കവിതയില്‍ ഒരു ഏകാഗ്രത ഇടയ്ക്ക് നഷ്ടപ്പെടുന്നുവെങ്കിലും
അജിത്ത് കണ്ടത് ശശിയേട്ടന്‍റെ മനസ്സു തന്നെയാണ്. അത് ഒരു അനുഭവം തന്നെയാണ്.
സ്നേഹം പങ്കുവയ്ക്കുമ്പോള്‍ കൂടുമെന്ന് പലരും മറക്കുന്നു. എന്നാല്‍ ശശിയേട്ടന്‍ സ്നേഹം പങ്കുവച്ച് പ്രായം കുറക്കുന്നു.

അജിത്ത് താങ്കളും സ്നേഹം പങ്കുവച്ച് മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് തത്തിക്കളിക്കുന്നു.
ഇനി ഒരു ഉമ്മതരട്ടേ......!!!!!!!!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കുഴൂര്‍ വില്‍‌സണ്‍ said...

നിന്റെ എഴുത്ത് ഒരു പാട് ഒരു പാട് നന്നായി. അത് ചില പാടുകള്‍ അവശേഷിപ്പിച്ച് തുടങ്ങി

കുട്ടന്മേനോന്‍ said...

എത്ര നന്നായി ശശിയേട്ടന്റെ വാങ്മയചിത്രം വരക്കാന്‍ സാധിച്ചിരിക്കുന്നു. വായനകഴിഞ്ഞും വരികളിലെ കൈതപ്പൂമണം ശമിച്ചിട്ടില്ല.

അനിലന്‍ said...

അജിത്
നന്നായി.
എഴുതുമ്പോള്‍ ഒരു കത്രിക മനസ്സില്‍ സൂക്ഷിച്ചാല്‍ കവിതയില്‍നിന്ന് കുറേക്കൂടി അരികും തെല്ലുമൊക്കെ മുറിഞ്ഞുപോയേനെ എന്നു തോന്നി.

അപ്പൊ ഈ കൈതമുള്ളെന്ന് പറയുന്നത് മേലോട്ടും ഉഴിഞ്ഞൂടാ കീഴോട്ടും ഉഴിഞ്ഞൂടാ എന്ന് പറയുന്ന ഒരു സംഭവം അല്ലാല്ലേ :)

ആശംസകള്‍

സന്തോഷ് നെടുങ്ങാടി said...

കൈതമുള്ളുകൊണ്ടാണെങ്കിലും ഹ്രുദയം തുറന്നത് നല്ല കാര്യം!

kaithamullu : കൈതമുള്ള് said...

പുത്രാ,

കളം മാറിച്ചവിട്ടി നോക്കീത് നല്ല കാര്യം, കുറേയൊക്കെ ജയിച്ചൂന്നും കൂട്ടിക്കോ.
-പക്ഷേ കാഴ്ചക്കെങ്കിലും എന്നെ വയസ്സനാക്കീത് ശരിയോ? (ശരിയോ എന്ന് മൂന്ന് വട്ടം.....)

നാല് പരേതാത്മാക്കളുടെ മുന്‍പില്‍ എങ്ങനെ കൂച്ചം കൂടാതെ ഞാനിനി നടക്കും, എന്റെ കര്‍ത്താവേ....!

BIJU said...

Dear Sasietta
The poet is 100% successful.His intimacy and affection towards you is very much
depicted in the poem.He done it well,congrats.
BIJU R V
TRIVANDRUM

അഗ്രജന്‍ said...

അജീ,

കൈതമുള്ളേട്ടനെ ഇങ്ങനെയല്ലാതെ എങ്ങിനെ പകര്‍ത്തും അല്ലേ! അസ്സലായി...

ശശിയേട്ടാ... അസ്സലായി... അങ്ങനെ തന്നെ വേണം... ഇപ്പോ നാലാളറിഞ്ഞില്ലേ വയസ്സനായെന്ന് :)

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

വാല്‍മീകി, പ്രിയ ഉണ്ണികൃഷ്ണന്‍, ജയകേരളം, രാജു ഇരിങ്ങല്‍, കുഴൂര്‍, അനിലേട്ടന്‍, കുട്ടന്‍ മേനോന്‍, അഗ്രജന്‍, സന്തോഷ്, ബിജു എല്ലാവര്‍ക്കും എന്റെ നന്ദി നന്ദി...

ഇനിക്കും തോന്നി ഒരു കത്രിക വേണംന്ന്..

ശശിയേട്ടന്റെ പ്രായം അല്ല ഞാന്‍ ഉദ്ധേശിക്കുന്നത്, അദ്ധേഹത്തിന്റെ ചെറുപ്പമായ മനസ്സിനെ ഞാനൊന്ന്
പകര്‍ത്തി.. അത്ര മാത്രം

അനിലേട്ടന്‍ പറഞ്ഞ പോലെ ശശിയേട്ടന്‍ രണ്ടുവശത്തേക്കും ഉഴിഞ്ഞാലും കടിക്കാത്ത മുള്ളാണ്

ഹ ഹ

ഏറനാടന്‍ said...

അജിത്തേ.. ശശിയേട്ടന്‍ നിത്യഹരിതനാം പാവം പ്രവാസിയാണേയ്.. കവിത മൊത്തം പിടിച്ചു. നല്ല വരികള്‍

Sumesh Chandran said...
This comment has been removed by the author.
Sumesh Chandran said...

അജിത്,
നല്ല പഠനം... :)
തലച്ചോറ് എന്നാണാവോ?

(സ്പര്‍ശിയ്ക്കേണ്ട രീതിയില്‍ സ്പര്‍ശിച്ചാലേതു മുള്ളിനാണ് നോവിയ്ക്കാനാവൂക? :) എന്നിട്ടും സ്പര്‍ശിയ്ക്കാനറിയാത്തവരെയും നോവിയ്ക്കാനറിയാത്ത ഒരു മുള്ള് അല്ലെ... കൊള്ളാം!)

ആര്‍ബി said...

ബൂലോഗത്തിലൂടെ മാത്രം വായിച്ചറീഞ്ഞ കൈത മുള്ളീനെ മുസ് രിസിലൂടെ അറിയാനാകുന്നു...

ആശംസകള്‍....

മുസാഫിര്‍ said...

ഇലകള്‍ വന്നു തന്റ്റെ മേല്‍ വീണാ‍ലും നോവിക്കാതെ പതിയെ എടുത്ത് മാറ്റി വെയ്ക്കുന്ന ഒര് മുള്ളാണ് ശശിയേട്ടന്‍ എന്നാണ് ഈയുള്ളവന്റെ ഒരു നിഗമനം.നാട്ടില്‍ എന്റെ വീട്ടില്‍ നിന്നു ഒന്നു നീ‍ട്ടി വിളീച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്താണ് വീടെങ്കിലും കണ്‍ടു മുട്ടിയത് ഷാര്‍ജയില്‍ വീശാ‍ല മനസ്കന്റെ പുസ്തക പ്രകാശന ചടങ്ങിന്.
ഈ നിത്യയൌവ്വനത്തിന്റെ രഹസ്യം എന്താണെന്ന് അടുത്ത പ്രാവശ്യം ചോദിക്കാനിരിക്കുകയായിരുന്നു.അപ്പോഴേക്കും വയസ്സന്റെ മുദ്രകുത്തിക്കളഞ്ഞല്ലോ അജിത്.(തമാശ പറഞ്ഞതാണെ ശശിയേട്ടന്റെ ഈ രേഖാചിത്രം വളരെ ഇഷ്ടടമായി)

കുറുമാന്‍ said...

അജിത്തേ, വളരെ നന്നായി ഈ കവിത

ശശിയേട്ടനെ അപ്പാടെ പകര്‍ത്തിയിരിക്കുന്നു..
നന്മകള്‍ മാത്രം കൊണ്ട് നടക്കുന്ന നല്ല മനുഷ്യന്‍.
ആദിത്യമര്യാദയിലെ ആദ്യത്തെ വാക്ക്

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

കുറുമാഷ് പറഞ്ഞത് ശരിയാണ് ‘എന്റെ പ്രവാസി ലൈഫില്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ ഇങ്ങനെ ഒരാളെ ഞാന്‍ കണ്ടപ്പോള്‍ എനിക്കതിശയം തോന്നി’

ശശിയേട്ടന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കുഴൂര്‍ വിത്സനാണ് എന്നും എനിക്കു തോന്നിയിട്ടുണ്ട്.

മുസാഫിര്‍ പറഞ്ഞ പോലെ ഒരൊറ്റ പ്രാവശ്യം ശശിയേട്ടനെ കണ്ടവര്‍ പോലും അദ്ധേഹത്തെ മറക്കില്ല.

വാക്കുകളിലും കര്‍മ്മത്തിലും ശ്രേഷ്ഠമായ ഇടപെടല്‍, ഒപ്പം ഞാന്‍ കണ്ട കാര്യം ആരേയും വിഷമിപ്പിക്കാത്ത
പ്രത്യേകത.

ഞാന്‍ പറഞ്ഞത് വിലയിരുത്തണമെങ്കില്‍ ദയവായി ശശിയേട്ടനെ അറിയുന്ന ഓരൊ ബ്ലോഗറും അനുഭവങ്ങള്‍ എഴുതൂ ഇവിടെ....വളരെ തീക്ഷണതയോടെ ..നല്ല ആത്മാര്‍ത്ഥതയോടെ

ഞാന്‍ പ്രതീക്ഷിക്കുന്നു

ആശംസകള്‍

അജിത്ത് പോളക്കുളത്ത്

Kaippally കൈപ്പള്ളി said...

അജിത്ത്
കവിത കൊള്ളാം പക്ഷെ ഏതൊരു പുരുഷന്‍റെ വിജയത്തിന്‍റെ പിന്നില്‍ ഒരു സ്ത്രീ അരുകില്‍ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശശിയണ്ണന്‍റെ ഭാര്യയായ ആ ധരണിയെ കൂടി പുകഴത്താതെ ഈ കവിത അപൂര്‍ണ്ണമാണു്.

ശശിയണ്ണന്‍റെ വിഭവ സമര്ത്ഥമായ ഭക്ഷണമാണോ ഈ കവിതയുടെ പിന്നില്‍ എന്നും ഒരു സംശയം ബാക്കിയുണ്ട്.

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

ഹ ഹ കൈപ്പള്ളിമാഷെ...

തകര്‍ത്തുട്ടോ..

ഏതൊരു പുരുഷന്റേയും വിജയത്തിന് പിന്നില്‍ സ്ത്രീ ഉണ്ടാകും... അംഗീകരിച്ചു.

ഇതില്‍ ശശിയേട്ടന്‍ എന്ന ‘കഥാപാത്രത്തെ’ മാത്രമാണ് ഉള്‍കൊണ്ടത്..ഇവിടെ അദ്ധേഹത്തിന്റെ വിജയ ഗാഥകള്‍ക്കല്ല ഞാന്‍ പ്രാധാന്യം കൊടുത്തത്.

:)

നമ്മള്‍ക്ക് രണ്ടു പേര്‍ക്കും എന്നല്ല അവിടെ വന്ന എല്ലാവര്‍ക്കും സ്നേഹ സമ്പന്നത കൂടിയ സദ്യ മറക്കാന്‍ സാധിക്കില്ല.

കൈപ്പള്ളിമാഷിന്റെ ഈ അഭിപ്രായത്തിന് നന്ദി.

G.manu said...

മുകളിലെ വലത് ഓറിക്കിളില്‍
വറ്റാത്ത സ്നേഹത്തിന്റെ കോശങ്ങള്‍
രണ്ടാമത്തെ ഇടത് ഓറിക്കിളില്‍
വിരുന്നുവിളിക്കുന്ന സല്‍ക്കാര കോശങ്ങള്‍

a different approach. good one mashe

കിനാവ് said...

ശശിയേട്ടനെ അറിയുന്ന ഓരൊ ബ്ലോഗറും അനുഭവങ്ങള്‍ എഴുതൂ ഇവിടെ....
അറിയാത്തവരോ?
വിരുന്നുവിളിച്ചാല്‍ വരും, എന്നിട്ടെഴുതും.
ഛേ ഞാന്‍ എഴുതിയോ?

Pramod.KM said...

നന്നായിരിക്കുന്നു ഈ പഠനം.
പുതുവത്സരാശംസകള്‍:)

ജ | യേ | ഷ് said...

aji...nalla kavitha..santhoshamayi tto...:)

e-Yogi e-യോഗി said...

അജിത്ത്‌, പതിവിനു വിപരീതമായി വ്യത്യസ്തമായ എഴുത്ത്‌. വളരെ നന്നായിരിക്കുന്നു. നന്മകള്‍ നേരുന്നു.

ഇളംതെന്നല്‍.... said...

രണ്ടുഹൃദയങ്ങളെ തിരിച്ചറിയുന്നു... ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ളൂ ശശിയേട്ടന്‍ , പകരം വെക്കാന്‍ കഴിയാത്ത അജിത്തിന്റെ സൌഹൃദം.... അജീ വ്യത്യസ്തത ഇഷ്ടാ‍യീട്ടോ...

പിരിക്കുട്ടി said...

kaithamulline paramarshichirikkunna kandu vaayichatha...
really that is kaithamullu