മിത്രത്തെ
അത്രമാത്രയില്‍
ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്‍പ്പനികതയുടെ
വൈകല്യങ്ങള്‍ മാത്രം!
ക്ഷണത്തില്‍
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്‍
ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്‍ പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്‍ ശിഷ്ടം സ്നേഹസമ്പന്നം!
എന്റെ കണ്ണിലെ തിളക്കം
കുറുക്കന്‍ കണ്ണിലെ തിളക്കമല്ല,
എന്റെ പുഞ്ചിരിയില്‍
വഞ്ചനയുടെ ലാളിത്യമില്ല
കണ്ണിലെ തിളക്കം ;
സ്നേഹത്തിന്റെ കണ്ണുനീര്‍.
പുഞ്ചിരി;
യാതനകളുടെ നൊമ്പരങ്ങള്‍ക്കായ്
ഒരു ചെറിയ മറ.
~~~~~~~~~~~~~~~~~~~~~
- മാതൃഭൂമി പോര്‍ട്ടല്‍ ഡെസ്ക് ഡിസംബര്‍ - 2006 ല്‍ പ്രസിദ്ദീകരിച്ചു.
May 9, 2007
Subscribe to:
Post Comments (Atom)
6 comments:
ചരിത്രത്തിന്റെ താളുകളില്‍ ഉറങ്ങുന്ന ഈ അതിപുരാതന തുറമുഖത്തിന്റെ പേര് ഞാന്‍ എന്റെ ബ്ലോഗിനായ് തിരഞ്ഞെടുത്തു..ഇങ്ങനെയൊക്കെ മാത്രമേ ഈ കൊടുങ്ങല്ലൂര്‍ക്കാരന് ചെയ്യാന്‍ പറ്റുക...അല്ലെ?
“എന്താണാ പേര്..മുസിരിസ് എന്നോ അതോ അജിത്ത് എന്നോ പിന്നെ പോളകുളത്ത് എന്നോ അതോ അതുമല്ലെങ്കില്‍ അജിത്ത് പോളകുളത്തെന്നോ അതോ ഇതൊന്നുമല്ലെങ്കില്‍ മുസിരിസ് അജിത്ത് പോളക്കുളത്തെന്നോ?
കൊടുങ്ങല്ലൂര്‍ കാര്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ?
നല്ല ചിന്തകള്‍.അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക.
good
അക്ഷരത്തെറ്റുകള്‍ ഒന്നു ശ്രദ്ധിക്കണേ അജി്:
നല്ല കവിത
Post a Comment