May 22, 2007

ഓര്‍ക്കൂട്ട് രസം

ദുബായിലുള്ള എനിക്ക്
ബംഗലാപുരത്തുനിന്നും
വിനയ്മുരളി തന്നു
കോഴിക്കോടുള്ള
ശരത്ത് ക്രിഷ്ണന്റെ പ്രൊഫൈല്‍
ഞാന്‍ കയറികൂടി ശരത്തിന്റെ കൂട്ടില്‍
‍അങ്ങനെ മുന്നറിയാതെ പോയ ശരത്തിന്
പിറന്നാള്‍ ആശംസിക്കാന്‍കഴിഞ്ഞു..
മുമ്പേയറിയാതെ പോയതിന്റെ ദു;ഖം മാറി..
അപരിചിതന്റെ ആശംസകളേ
പരിചിതന്റെ ആശംസകളുമായികൂട്ടൂക...
ഏതില്‍ മധുരം?ഏതില്‍ കയ്പ്പ്?
ഇവ രണ്ടും കൂട്ടികുഴച്ചാല്‍എന്ത് രസം?
രുചിച്ചു നോക്കുക
ഇതാണ് ഓര്‍ക്കൂട്ട് രസം.

ഓര്‍ക്കൂട്ടില്‍ കണ്ടുമുട്ടിയ പഴയ സുഹൃത്തിനു
പൈസ അയച്ചുകൊടുത്തു
തിരിച്ചൊരു സ്ക്രാപ്പും തന്നില്ല അവന്‍
ഓര്‍ക്കൂട്ടില്‍ കണ്ട ഒരു കൂട്ടുകാരി
ഇങ്ങോട്ടു ‘വിശേഷം’ ചോദിച്ചപ്പോള്‍
ഓര്‍ക്കൂട്ടിനോട് നന്ദി പറഞ്ഞു

ഇതും വിപണിയില്‍ ഇല്ലാത്ത്
ആരും ഉണ്ടാക്കാത്ത
ഒരുതരം ഓര്‍ക്കൂട്ട് രസം


5 comments:

അനാഗതശ്മശ്രു said...

തേങ്ങ ഇത്തവന ഞാന്‍ അടിക്കാം

അനാഗതശ്മശ്രു said...
This comment has been removed by the author.
P.Jyothi said...

കണ്ടു വായിച്ചു രസം..

വിനയന്‍ said...

ശ്രീ അജിത്
താങ്കളുടെ കവിതകളില്‍ ഉടനീളം പ്രവാസത്തിന്റെ നൊമ്പരങ്ങളുടെ പ്രവാഹം.നന്നായിരിക്കുന്നു.ആശംസകള്‍.

Ajith Polakulath said...

അനാഗതശ്മശ്രു.. തേങ്ങ ഉടക്കുമെങ്കില്‍ നന്നായിരുന്നു.. വിചാരിച്ചതിലും രണ്ടെണ്ണം കൂടുതല്‍ അടിക്കാന്‍ മറക്കണ്ടാ ട്ടൊ..
കമന്റിനു എല്ലാവര്‍ക്കും നന്ദി.