May 13, 2007

തിരിച്ചുവരവ്






ചിത്രം വര - ആര്‍ട്ടിസ്റ്റ് പി.ആര്‍ രാജന്‍ (ചെന്നൈ)





~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പുഴക്കരയിലെ പച്ചപ്പില്‍
ഇളം കുളിര്‍ക്കാറ്റിന്റെ
പശ്ചാത്തലത്തില്‍ ഒരു ഞെട്ടല്‍
‍എന്റെ മുന്നിലിതാ
വീണ്ടും ഒരു ഗള്‍ഫ് യാത്ര.

‘ഇനി മതി’‘ഇനി നിര്‍ത്തി’‘ഇനി വരില്ല’
പ്രവാസിയുടെ നീളുന്ന മോഹങ്ങള്‍
‍പണയപ്പെടുത്തിയുള്ള
ഇല്ലാതാകുന്ന പച്ചജീവതത്തിന്റെ
ധ്രുവീകരണ‍ നിമിഷങ്ങള്‍.

തിരിച്ചുവരവില്‍,
കൂട്ടുകാര്‍ക്കുള്ള സാധനങ്ങള്‍
‍ഇവിടെ കിട്ടാത്ത പുസ്തകങ്ങള്‍
അമ്മയുണ്ടാക്കിയ പലഹാരങ്ങള്‍
ഇവിടെ കിട്ടാത്ത സ്നേഹം മാത്രം
അവിടെ നിന്നും എടുക്കാന്‍പറ്റിയില്ല.

ബാഗില്‍ പരതുന്നതിനിടയില്‍
അയാളെ ഓര്‍മ്മവന്നു
എനിക്കു വിസ തന്നയാളെ
അയാള്‍ക്കായ് ഒന്നുമില്ലീകൈകളില്‍
ഉള്ളം കൈകളില്‍ ശേഷിച്ചത്
അങ്ങോട്ടുമിങ്ങോട്ടും താളം തുള്ളുന്ന
ചോദ്യചിഹ്നങ്ങള്‍ മാത്രം!

കഴുത്തിലെ ‘ടൈ നോട്ടില്‍’കുരുങ്ങിയ
മനസ്സിന്റെ ഗദ്ഗദം
“ദിര്‍ഹത്തിന്റെ മഞ്ഞളിപ്പാല്‍
നീ മറന്നു പോയതാവും”
അടിമുടി തരിച്ചു പോയ്
മരുഭൂമിയിലെ ചുടുകാറ്റിനും
മണല്‍പ്പരപ്പുകള്‍ക്കും
ഈ തരിപ്പുകള്‍ മാറ്റാനാകുമോ?

‘മരീചിക’യെന്ന നാടകത്തിലെ
അവസാനിക്കാത്ത കഥാപാത്രം
ഞാനെന്ന പ്രവാസി ജീവി!
~~~~~~~~~~~~~~~~~
- 2007ലെ എപ്രില്‍ 2ന് Jeevan TV യില്‍ പുലര്‍കാലം പരിപാടിയില്‍ കവി ശ്രീ അമ്പലപുഴ ശിവകുമാര്‍ ഈ കവിത ചൊല്ലി ധന്യമാക്കി.

8 comments:

P.Jyothi said...

വായിച്ചു.

sunilraj said...

നല്ല കവിത

ആര്‍ബി said...

veryvery very nice

Unknown said...

nice pic alsooooooooooooo

Unknown said...

nice pic alsooooooooooooo

Ashtamoorthy said...

പ്രവാസിയുടെ ഗൃഹാതുരത്വം തന്മയിത്ത്വത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു.. ഇനിയും പ്രതിക്ഷിയ്ക്കുന്നു!

Ajith Polakulath said...

ജ്യൊതി, സുനില്‍,ആര്‍ബി,ജോഷി, അഷ്ടമൂര്‍ത്തി... നന്ദി..ന്ദി

Ceepiya's said...

പ്രവാസി എന്ന ഓമന പേരില്‍
പ്രയാസിയായി ജീവിതം ഹോമ്മിക്കുന്നവരുടെ
ഒരു ചെറിയ നൊംബരം ഇവിടെ കാണാന്‍ കഴിയുന്നുണ്‍ട്.
എങ്കിലും തീവ്രത അല്‍പം കുറഞു പോയോ എന്ന ഒരാശങ്കയും .